കഞ്ചാവുമായി അസാം സ്വദേശി പിടിയിൽ
Wednesday 19 March 2025 1:16 AM IST
ചേർത്തല:എക്‌സൈസ് ചേർത്തല റേഞ്ച് അധികൃതർ തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം മേഖലകളിൽ നടത്തിയ പരിശോധനയിൽ 45 ഗ്രാം കഞ്ചാവുമായി അസാം സ്വദേശി പിടിയിലായി. ആസാം ബാസ്‌ക ജില്ലയിൽ ഗോരെസ്വർ താലൂക്കിൽ പ്രാഞ്ചൽ ദാസി (22) നെയാണ് അറസ്റ്റ് ചെയ്തത്. പള്ളിപ്പുറത്തെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനായ പ്രാഞ്ചൽ ദാസിന്റെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.എം.സുമേഷിന്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തിൽ അസി.ഇൻസ്‌പെക്ടർ പി.ബിനേഷ്, അസി ഇൻസ്‌പെക്ടർ ഗ്രേഡുമാരായ കെ.പി.സുരേഷ്,ജി.മനോജ് കുമാർ, ജി. മണികണ്ഠൻ എന്നിവരുമുണ്ടായിരുന്നു.