ഭാഷാസമര അനുസ്മരണ യോഗം
Wednesday 19 March 2025 12:41 AM IST
വെങ്കിടങ്ങ് : അറബി, ഉറുദു, സംസ്കൃതം എന്നീ ഭാഷകൾക്ക് വേണ്ടി ജീവൻ ബലി നൽകിയ ധീരരായ കർമ്മ ഭടന്മാർ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവരുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വെങ്കിടങ്ങ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എ.എസ്.എം. അസ്ഗർ അലി തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് വെങ്കിടങ്ങ് പഞ്ചായത്ത് ജന: സെക്രട്ടറി എം.കെ.ഹബീബ് അദ്ധ്യക്ഷത വഹിച്ചു. പി.എം.മുഹ്സിൻ, എ.എസ്.എം അൽതാഫ് തങ്ങൾ, ഷറഫുദ്ദീൻ മാട്ടുമ്മൽ, സമീർ തങ്ങൾ, അബ്ദുൽ റഊഫ് ഹാജി,മുഹ്സിൻ തങ്ങൾ, ജാഫർ സാദിഖ് തങ്ങൾ, ജബ്ബാർ കൊട്ടുക്കൽ, പി.എം. ജമാൽ എന്നിവർ സംസാരിച്ചു.