അർണോസ് പാതിരി ഭാരത പ്രവേശനം

Wednesday 19 March 2025 12:42 AM IST

തൃശൂർ: അർണോസ് പാതിരി ഭാരത പ്രവേശത്തിന്റെ 325 -ാം വാർഷികത്തിന്റെ ഭാഗമായി അർണോസ് പ്രബന്ധ മത്സരം , അനുസ്മരണ ദിവ്യബലി, പുഷ്പാർച്ചന, സെമിനാർ, പുത്തൻപാനാലാപനം,സാംസ്‌കാരിക സമ്മേളനം എന്നിവ സംഘടിപ്പിക്കും. 20, 21,23 തീയതികളിൽ സെന്റ് തോമസ് കോളേജ് മെഡ്‌ലിക്കോട്ട് ഹാളിലാണ് പരിപാടി. നാളെ രാവിലെ 9.30 ന് മെൽബൺ രൂപത ബിഷപ്പ് എമിരസ് മാർ ബോസ്‌കോ പുത്തൂർ ഉദ്ഘാടനം ചെയ്യും. 21 ന് രാവിലെ 11 ന് ഡോ.റോയ് മാത്യു പ്രഭാഷണം നടത്തും. 23 ന് വൈകിട്ട് മൂന്നിന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. അനുഗ്രഹ പ്രഭാഷണം ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നടത്തും. വാർത്താസമ്മേളനത്തിൽ ഫാ.ജോർജ്ജ് തേനാടിക്കുളം, ഡോ.ജോർജ്ജ് അലക്‌സ്, ബേബി മൂക്കൻ,പ്രൊഫ.ജോൺ തോമസ്, എം.ഡി.റാഫി എന്നിവർ പങ്കെടുത്തു.