സൗജന്യ കൃത്രിമ കാൽ നൽകും
Wednesday 19 March 2025 12:42 AM IST
തൃശൂർ : റോട്ടറി ഇന്റർ നാഷണൽ ഗ്ലോബൽ ഗ്രാൻഡിന്റെ സഹായത്തോടെ തൃശൂർ റോട്ടറി ക്ലബ് 500 പേർക്ക് കൃത്രിമകാലുകൾ സൗജന്യമായി വിതരണം ചെയ്യുന്നതിന് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഏപ്രിൽ 9,10 തീയതികളിൽ തൃശൂർ ടൗൺഹാളിൽ ഉപഭോക്താക്കളുടെ അളവുകളെടുക്കും. മെയ് 1,2 തീയതികളിൽ വിതരണം ചെയ്യും. അഞ്ച് മേഖലകളിലായാണ് ക്യാമ്പുകൾ. ഒരോ ക്യാമ്പിലും ആദ്യ നൂറു പേർക്ക് മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്ക് 9847513132, 9846579999. ഏപ്രിൽ 8.30 മുതൽ ക്യാമ്പ് ആരംഭിക്കും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ എൻ.പി.രാജശേഖരൻ, ഡോ.എം.പി.രാജൻ, ജോൺ, എം.വി.തോമസ്, ഡോ.ഡേവിസ് സാജ് മാത്യു എന്നിവർ പങ്കെടുത്തു.