വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

Wednesday 19 March 2025 12:43 AM IST

ചേലക്കര: അന്തിമഹാകാളൻ കാവ് വേല വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അഞ്ചുദേശങ്ങൾ കൂട്ടായി സമർപ്പിച്ച അപേക്ഷ എ.ഡി.എം തള്ളി. സുരക്ഷയ്ക്ക് മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എ.ഡി.എം വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. എന്നാൽ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ ഒരുക്കിയെന്നും എല്ലാ രേഖകളും സഹിതമാണ് അന്തിമഹാകാളൻകാവ് വേല വെടിക്കെട്ട് അനുമതിക്കായി അപേക്ഷിച്ചതെന്നും വേല കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വേലയുടെ പ്രധാന ചടങ്ങുകളുടെ ഭാഗമാണ് വെടിക്കെട്ടെന്നും വേലയ്ക്ക് വെടിക്കെട്ട് നടത്തുന്നതിന് അനുമതിക്കായി കോടതിയെ സമീപിക്കുമെന്ന് വേല കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. 22 നാണ് അന്തിമഹാകാളൻകാവ് വേല നടക്കുന്നത്.