ലഹരിയോട് ഗുഡ്‌ബൈ പറയാൻ... പതിനയ്യായിരം പേർ വിമുക്തിയിൽ
തൃശൂർ: ചാലക്കുടിയിലെ വിമുക്തിയിൽ ഒമ്പത് വർഷത്തിനിടെ ലഹരിക്കടിമപ്പെട്ട് ജീവിതത്തിലേക്ക് തിരികെയെത്താൻ ചികിത്സ തേടിയെത്തിയത് പതിനയ്യായിരത്തിലേറെ പേർ. കഴിഞ്ഞ രണ്ട് വർഷത്തിൽ ആറായിരത്തോളം പേരാണ് ഇവിടെയെത്തിയത്. കൗമാരക്കാരായ നിരവധി പേരാണ് വിമുക്തിയിൽ ചികിത്സ തേടിയെത്തുന്നത്. 2,774 പേരാണ് കഴിഞ്ഞ വർഷമെത്തിയത്. 183 പേരെ കിടത്തി ചികിത്സിച്ചു. ആറ് മാസത്തിനിടെ ഇവിടെയെത്തിയ 1296 പേരിൽ 692 പേരും മുപ്പത് വയസിന് താഴെയുള്ളവരാണ്. ഭൂരിഭാഗം പേരും ലഹരിയുമായി ബന്ധപ്പെട്ടാണെത്തിയത്. കുടുംബ പ്രശ്‌നങ്ങളുള്ളവരും മാനസികമായി തകർന്നവരും ഇതിൽപെടും.
കഞ്ചാവും മയക്കുമരുന്നും
കഴിഞ്ഞ ആറ് മാസത്തിൽ വിമുക്തിയിൽ കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ട് ചികിത്സ തേടിയെത്തിയത് 57 പേരാണ്. ഇതിൽ നിരന്തരം കഞ്ചാവ് ഉപയോഗിച്ച് മാനസിക നില തെറ്റിയ 43 പേരും മയക്കുമരുന്ന് ഉപയോഗിച്ച് 14 പേരും ചികിത്സ തേടി. ഈ വർഷം വിമുക്തിയിൽ ചികിത്സ തേടിയെത്തിയ 1296 പേരിൽ 116 പേർ പതിനഞ്ച് വയസിന് താഴെയുള്ളവരാണ്. 81 പേർ ആൺകുട്ടികളും 35 പേർ പെൺകുട്ടികളുമാണ്.
കോർഡിനേറ്ററില്ല
കഴിഞ്ഞ രണ്ട് മാസമായി വിമുക്തിയിൽ കോർഡിനേറ്ററില്ല. ഓരോ വർഷത്തേക്കാണ് ഇവരെ നിയമിക്കാറ്. എന്നാൽ ഇതുവരെ പുതുക്കി നൽകിയിട്ടില്ല.
വിമുക്തിയിൽ ഇതുവരെ
ചികിത്സ തേടിയെത്തിയത് 15,084 പേർ കഴിഞ്ഞവർഷം 2,774 പേർ കിടത്തിചികിത്സിച്ചത് 183 പേരെ 2025ൽ ഇതുവരെ 586 പേർ
ജനുവരി
ഒ.പി -292 കിടത്തി ചികിത്സ - 11 പതിനഞ്ച് താഴെ ആൺ - 54 പെൺ -23
15നും 17നും ഇടയിൽ
ആൺ - 13 പെൺ - 9
18നും 20 നും ഇടയിൽ
ആൺ - 21 പെൺ - 9
ഫെബ്രുവരി - 228 കിടത്തി ചികിത്സ - 16 പതിനഞ്ച് വയസിന് താഴെ ആൺ. - 21 പെൺ. - 10
15നും 17നും ഇടയിൽ ആൺ 11 പെൺ 6
18 നും 20 നും ഇടയിൽ ആൺ 12 പെൺ 2
മാർച്ച് 12 വരെ ഒ.പി 66 കിടത്തി ചികിത്സ 5 പതിനഞ്ചിന് താഴെ ആൺ 6 പെൺ 2 15നും 17നും ഇടയിൽ ആൺ 7 പെൺ 4 18നും 20നും ഇടയിൽ 5
വിമുക്തിയിൽ നിരവധി ചികിത്സ നേടി ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. കൂടുതൽ സൗകര്യം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്.
സതീഷ്, വിമുക്തി മാനേജർ അസി.എക്‌സൈസ് കമ്മിഷണർ.