ഹോണ്ടുറാസിൽ വിമാനം തകർന്നു: 12 മരണം

Wednesday 19 March 2025 7:19 AM IST

ടെഗൂസീഗാൽപ: മദ്ധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിൽ ചെറുവിമാനം കടലിൽ തകർന്നുവീണ് 12 പേർ മരിച്ചു. 5 പേർ രക്ഷപ്പെട്ടു. ഒരാളെ കാണാതായി. പ്രാദേശിക സമയം, തിങ്കളാഴ്ച രാത്രി റോട്ടൻ ഐലൻഡിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ കരീബിയൻ കടലിൽ വിമാനം പതിക്കുകയായിരുന്നു. ലാൻസ എയർലൈനിന്റെ നിയന്ത്രണത്തിലുള്ളതാണ് വിമാനം. അപകട കാരണം വ്യക്തമല്ല.