ഹെറോയിനുമായി അസാം സ്വദേശി പിടിയിൽ
Thursday 20 March 2025 12:08 AM IST
പെരുമ്പാവൂർ: എൻ.ഡി.പി.എസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കുന്നത്തുനാട് എക്സൈസ് സർക്കിളിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പെരുമ്പാവൂർ ബിവറേജസ് കോർപ്പറേഷൻ ഷോപ്പിലേക്ക് പോകുന്ന റോഡിൽ നിന്ന് 4.240ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിലായി. അസാമിലെ ലഹരിഘട്ട് താലൂക്കിൽ സോഫി കുൾ ഇസ്ലാം മകൻ ഇലിയാസ് അഹമ്മദ്(22) ആണ് പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സലിം യൂസഫ്, എൻ.കെ. മണി,സി.എൻ. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ എം.ആർ. രാജേഷ്, ബെന്നി പീറ്റർ എന്നിവർ പങ്കെടുത്തു.