ആർ.ഒ പ്ലാന്റ് ഉദ്ഘാടനം

Thursday 20 March 2025 12:36 AM IST

അമ്പലപ്പുഴ: പി.എൻ.പണിക്കർ സ്മാരക ഗവ.എൽ.പി സ്കൂളിന്റെ 173-ാം വാർഷികവും ആർ.ഒ പ്ലാന്റ് ഉദ്ഘാടനവും നടത്തി. സ്കൂൾ വാർഷിക സമ്മേളനം അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലനും,ആർ.ഒ പ്ലാന്റ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ. ജയരാജും ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൂര്യാ സുരേന്ദ്രൻ അദ്ധ്യക്ഷയായി.പ്രഥമാദ്ധ്യാപിക പി.ആർ.പ്രിയ സ്വാഗതവും.അദ്ധ്യാപിക പ്രതിനിധി ജെ. കൃഷ്ണപ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു.വയനാട് വെള്ളാർ മല ഗവ. ഹൈസ്ക്കൂൾ അദ്ധ്യാപകൻ വി.ഉണ്ണിക്കൃഷ്ണനെ ആദരിച്ചു.ഗ്രാമപഞ്ചായത്തംഗം സുഷമ രാജീവ്, എ.ആർ.കണ്ണൻ, പി.സിമി തുടങ്ങിയവർ സംസാരിച്ചു.