കഞ്ചാവ് ചെടികൾ കണ്ടെത്തി

Thursday 20 March 2025 1:40 AM IST

കൊരട്ടി: ചെറുവാളൂരിലെ അതിഥി തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിന്റെ പറമ്പിൽ നിന്നും 3 കഞ്ചാവ് ചെടികൾ ചാലക്കുടി എക്‌സൈസ് സംഘം കണ്ടെത്തി. റെയ്ഞ്ച് ഇൻസ്‌പെക്ടർ സി.യു.ഹരീഷിന്റെ നേതൃത്വത്തിൽ ഇവ ശേഖരിക്കുകയും ഇതു സംബന്ധിച്ച് കേസെടുക്കുകയും ചെയ്തു. അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന അന്നമനട പഞ്ചായത്തിൽപ്പെട്ട കെട്ടിടത്തിൽ ഉപയോഗിച്ച് വലിച്ചെറിഞ്ഞ കഞ്ചാവിന്റെ വിത്തുകൾ മുളച്ചതാണെന്ന് കരുതുന്നു. താമസക്കാരായ അതിഥി തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്‌സെെസ് ഇൻസ്‌പെക്ടർ സി.യു.ഹരീഷ് അറിയിച്ചു. അഡി. എക്‌സൈസ് ഇൻസ്‌പെക്ടർ അനീഷ്‌കുമാർ പുത്തില്ലൻ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പി.പി.ഷാജി, ജെയ്‌സൻ ജോസ്, രാകേഷ്, ശ്രീമോൻ, കാവ്യ, മുഹമ്മദ് ഷാൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായി.