അമൃത് ഉദ്യാൻ സന്ദർശിച്ച് ചീഫ് ജസ്റ്രിസ്
Thursday 20 March 2025 12:21 AM IST
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ സന്ദർശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും സഹജഡ്‌ജിമാരും. കുടുംബസമേതമെത്തിയ ജഡ്‌ജിമാരുമായി രാഷ്ട്രപതി ദ്രൗപദി മുർമു കൂടിക്കാഴ്ച നടത്തി. ചിത്രങ്ങൾ എക്‌സ് അക്കൗണ്ടിൽ രാഷ്ട്രപതി പങ്കുവച്ചു. ഫെബ്രുവരി 2 മുതൽ മാർച്ച് 30 വരെ അമൃത് ഉദ്യാനം പൊതുജനങ്ങൾക്ക് സന്ദർശനത്തിനായി തുറന്നുകൊടുത്തിരിക്കുകയാണ്.