പ്രശസ്ത പാമ്പുപിടുത്തക്കാരൻ സന്തോഷ് കുമാർ പാമ്പുകടിയേറ്റ് മരിച്ചു
Thursday 20 March 2025 9:43 AM IST
ചെന്നെെ: തമിഴ്‌നാട്ടിലെ പ്രശസ്ത പാമ്പുപിടുത്തക്കാരൻ സന്തോഷ് കുമാർ (39) പാമ്പുകടിയേറ്റ് മരിച്ചു. കോയമ്പത്തൂർ സ്വദേശിയാണ് സന്തോഷ്. വടവള്ളിയിലെ വീട്ടിൽ കയറിയ മൂർഖനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് കടിയേറ്റത്. ഉടൻ തന്നെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പതിനഞ്ചാം വയസിലാണ് സന്തോഷ് പാമ്പിനെ പിടിക്കാൻ തുടങ്ങുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.