നെയ്യാറ്റിൻകരയിൽ അയൽവാസിയെ കുത്തിക്കൊന്നു

Thursday 20 March 2025 5:05 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അയൽവാസിയെ കുത്തിക്കൊന്നു. മാവിളക്കടവ് സ്വദേശി ശശിയാണ് കൊല്ലപ്പെട്ടത്. സുനിൽ ജോസ് എന്ന മണിയൻ ആണ് കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. വസ്തു തർക്കത്തെ തുടർന്നാണ് കൊലപാതകം. ദീർഘനാളുകളായി ഇവർ തമ്മിൽ വഴക്കായിരുന്നു. ശശിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, കണ്ണൂർ തളിപ്പറമ്പിൽ ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു. അനുപമ എന്ന സ്ത്രീക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വാക്കുതർക്കത്തിനിടയിൽ കൈയിൽ കരുതിയ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. അനുപമ ബാങ്കിനുള്ളിലേക്ക് ഓടിയെങ്കിലും പിന്നാലെ ചെന്ന് ആക്രമിച്ചു. സ്ഥലത്തുണ്ടായിരുന്നവർ ഇയാളെ പിടിച്ചുവച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു.