ജില്ലാ സമിതി വാർഷികാഘോഷം

Friday 21 March 2025 6:10 AM IST

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാഡമി ജില്ലാ കേന്ദ്രകലാസമിതിയുടെ ഒന്നാം വാർഷികാഘോഷം 22ന് ഭാരത് ഭവനിൽ നടക്കും. വൈകിട്ട് 5ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യും. ഡോ.കെ.ഓമനക്കുട്ടി,പ്രമോദ് പയ്യന്നൂർ,തൊഴുവൻകോട് ജയൻ,ഷാജി ജോസഫ് എന്നിവരെ ചടങ്ങിൽ ആദരിക്കും. വൈകിട്ട് 6 മുതൽ രാത്രി 10വരെ ഡാൻസ്,നാടകം,ഡാൻസ് ഫ്യൂഷൻ,വിൽപ്പാട്ട് എന്നിവ ഉണ്ടായിരിക്കുമെന്ന് സമിതി ജില്ലാഭാരവാഹികളായ ബി.എൻ.സൈജുരാജ്,സിന്ദർ മേലയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.