ജനമൈത്രി സുരക്ഷായോഗം

Friday 21 March 2025 6:10 AM IST

തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷന്റെ ജനമൈത്രി സുരക്ഷായോഗം ടാഗോർ നഗർ റസിഡൻസിന്റെ നേതൃത്വത്തിൽ വഴുതക്കാട് കേരള ഹിന്ദി പ്രചാരസഭാ ഹാളിൽ നാളെ രാവിലെ 10.45ന് നടക്കും. വാ‌ർഡ് കൗൺസിലർമാർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, കേബിൾ ഓപ്പറേറ്റർമാർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് ടാഗോർ നഗർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ഡോ.ജോമോൻ ജേക്കബ് അറിയിച്ചു. ഫോൺ: 9446412990, 9188325101.