സംഘാടക സമിതി രൂപീകരിച്ചു

Friday 21 March 2025 6:11 AM IST

തിരുവനന്തപുരം: സ്കൂൾ പാചക തൊഴിലാളികൾ ഏപ്രിൽ 22 മുതൽ 26 വരെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു. യോഗം എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ(ചെയർമാൻ)​,​ടി.എം. ഉദയകുമാർ,സജിത ജയൻ, കെ.ജെ.കുഞ്ഞുമോൻ (വൈസ് ചെയർമാൻ),​പി.എസ്.നായിഡു(ജനറൽ കൺവീനർ),​ സുനിൽ മതിലകം,മൈക്കിൾബാസ്റ്റിൻ,ബി.എസ്. റെജി(കൺവീനർമാർ)​എന്നിവരെ തിരഞ്ഞെടുത്തു. സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി പി.ജി.മോഹനൻ,പി.പ്രദീപ്,പട്ടം ശശിധരൻ എന്നിവർ സംസാരിച്ചു. 22ന് നടക്കുന്ന രാപകൽ സമരത്തിൽ 500 പാചകത്തൊഴിലാളി വനിതകൾ പങ്കെടുക്കും.