മുഖംമിനുക്കാനൊരുങ്ങി കാവിയാട് ദിവാകരപ്പണിക്കർ അക്വാട്ടിക്ക് സെന്റർ

Friday 21 March 2025 2:03 AM IST

വെഞ്ഞാറമൂട്: മുഖച്ഛായ മാറാനൊരുങ്ങി കാവിയാട് ദിവാകരപ്പണിക്കർ അക്ക്വാട്ടിക്ക് സെന്റർ. വാമനപുരം ബ്ലോക്ക് പഞ്ചായത്തിലെ കൊപ്പം കൈതേക്കോണത്ത് സ്ഥിതിചെയ്യുന്ന അക്ക്വാട്ടിക്ക് സെന്ററാണ് ആധുനിക നിലവാരത്തിലേക്ക് ഉയരുന്നത്. നൂറുകണക്കിന് വിദ്യാർത്ഥികൾ നീന്തൽ പരിശീലനം നടത്തുന്ന ഇവിടെ ആധുനിക സൗകര്യങ്ങൾ ഒന്നുംതന്നെ ഇല്ലാതിരുന്ന സാഹചര്യത്തിൽ ജനകീയാസൂത്രണ ഫണ്ടിൽ നിന്നും 26 ലക്ഷം രൂപ അനുവദിച്ച് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കഴിയുന്നതോടെ നൂറുകണക്കിന് വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ചിരകാലാഭിലാഷമാണ് പൂവണിയുന്നത്. ഇവിടെ നീന്തൽ പരിശീലനം നടത്തി സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവരും ജോലി നേടിയവരും നിരവധിയാണ്.

പ്രവർത്തനങ്ങൾ

ഓപ്പൺ ഗ്യാലറി സ്ഥാപിച്ചു

മലിനജലം കുളത്തിൽ ഇറങ്ങാതിരിക്കാൻ 6 ലക്ഷം രൂപ മുടക്കി ഓട നിർമ്മിച്ചു

സൈഡ് വാൾ കെട്ടി കുളം നവീകരിച്ചു

പടിക്കെട്ടുകൾ സ്ഥാപിച്ച് ഇന്റർലോക്ക് ചെയ്തു

നീന്തൽ പരിശീലനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കി

ഏപ്രിൽ നാലിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളത്തിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ.അനിൽ നീന്തൽക്കുളം ഉദ്ഘാടനവും എ.എ.റഹിം എം.പി ഗ്യാലറി ഉദ്ഘാടനവും നിർവഹിക്കും

പരിശീലനത്തിന് എത്തുന്നത് 300ഓളം കുട്ടികൾ