പ്രതിഷേധ ധർണ
Friday 21 March 2025 12:25 AM IST
ആറ്റിങ്ങൽ: ശ്രീപാദം സ്റ്റേഡിയത്തിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സ്പോർട്സ് കൗൺസിലിന്റെ നടപടിയിൽ പ്രതിഷേധിച്ച് ആർ.എസ്.പി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.ആർ.എസ്.പി കേന്ദ്രകമ്മിറ്റി അംഗം കെ.എസ്. സനൽകുമാർ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി അനിൽ ആറ്റിങ്ങൽ അദ്ധ്യക്ഷത വഹിച്ചു,നന്ദിയോട് ബാബു,രാധാകൃഷ്ണക്കുറുപ്പ്,ആടുകൽ ജയചന്ദ്രൻ,സുരേഷ്,ആറ്റിങ്ങൽ സതീഷ്,എച്ച്.ബഷീർ,ഷൈജു ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.