സെക്രട്ടേറിയറ്റ് മാർച്ച്
Friday 21 March 2025 1:28 AM IST
തിരുവനന്തപുരം: കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്രിലേക്ക് നടത്തിയ മാർച്ചും ധർണയും എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ശങ്കരദാസ് ഉദ്ഘാടനം ചെയ്തു. മിനിമം പെൻഷൻ 3000 രൂപയാക്കുക,16 മാസത്തെ പെൻഷൻ കുടിശിക കൊടുത്തുതീർക്കുക, ചികിത്സാസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.യൂണിയൻ സെക്രട്ടറി ആർ.കുമാരൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാപ്രസിഡന്റ് സോളമൻ വെട്ടുകാട്,അസി.സെക്രട്ടറി പി.എസ്.നായിഡു,ജനറൽ സെക്രട്ടറി ഡി.അരവിന്ദാക്ഷൻ,വർക്കിംഗ് പ്രസിഡന്റ് എസ്.പി.വേണു എന്നിവർ സംസാരിച്ചു. പേട്ട രവീന്ദ്രൻ,കാട്ടായിക്കോണം രാജേന്ദ്രൻ,ഷാജഹാൻ,എൻ.ടി.ഭുവനചന്ദ്രൻ, വി.നാരായണൻ,കെ.ചന്ദ്രബാബു തുടങ്ങിയവർ നേതൃത്വം നൽകി.