പൊതുസേവന സംരക്ഷണ സംഗമം

Friday 21 March 2025 2:30 AM IST

തിരുവനന്തപുരം:തൊഴിലാളികൾക്ക് മിനിമംകൂലി ഉറപ്പാക്കുക, ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികകളിലും സ്ഥിരനിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വർക്കേഴ്സ് കോഓർഡിനേഷൻ കൗൺസിലിന്റെയും വർക്കിംഗ് വിമെൻസ് ഫോറത്തിന്റെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തിയ പൊതുസേവന സംരക്ഷണ സംഗമം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് കോഓർഡിനേഷൻ കൗൺസിൽ സംസ്ഥാന പ്രസി‌ഡന്റ് ജയച്ചന്ദ്രൻ കല്ലിംഗൽ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് ടി.ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ഹരീന്ദ്രനാഥ്,വിനോദ്.വി.നമ്പൂതിരി, വർക്കിംഗ് വിമെൻസ് ഫോറം സംസ്ഥാന പ്രസിഡന്റ് എം.എസ്.സുഗൈതകുമാരി, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.സജിലാൽ, വർക്കിംഗ് കമ്മിറ്റിയംഗം അഡ്വ.ജോർജ്ജ് തോമസ്,ശിവകുമാർ, അനന്തകൃഷ്ണൻ, ഡോ.സി.ഉദയകല,അജികുമാർ,ഹസൻ,അഞ്ജലി,സുധികുമാർ തുടങ്ങിയവർ സംസാരിച്ചു.