സ്ത്രീസുരക്ഷ ബോധവത്കരണം
Friday 21 March 2025 1:08 AM IST
ആലപ്പുഴ: ജില്ലാ ക്രൈംബ്രാഞ്ചിന്റെയും ആറാട്ടുപുഴ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 'സ്ത്രീസുരക്ഷയും കരുതലും' എന്ന വിഷയത്തിൽ ബോധവത്ക്കണ ക്ലാസും പരിശീലനപരിപാടിയും സംഘടിപ്പിച്ചു. ആറാട്ടുപുഴ 14-ാം വാർഡ് കൃഷിഭവൻ ഹാളിൽ നടന്ന പരിപാടി വാർഡ് അംഗം സജു പ്രകാശ് ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടാം വാർഡ് അംഗം ബിനു പൊന്നൻ അദ്ധ്യക്ഷനായി. ക്രൈംബ്രാഞ്ച് എ.എസ്.ഐമാരായ സുലേഖ പ്രസാദ്, പി.എ.ആശ, പി.പ്രീത, കെ.ഡി.ദീപ എന്നിവർ ക്ലാസ് നയിച്ചു. പരിശീലനത്തിൽ 60 വനിതകൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസീത സുധീർ, മൈമുനത്ത്, കുടുംബശ്രീ എ.ഡി.എസ് അംഗങ്ങളായ സേതുകുമാരി, ഷൈനി തുടങ്ങിയവർ സംസാരിച്ചു.