സുരേഷ് ഭട്ടതിരിയെ ആദരിച്ചു
Friday 21 March 2025 1:11 AM IST
ബുധനൂർ: ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകത്തിന്റെ മുഖ്യരക്ഷാധികാരി കൂടിയായ അടിമുറ്റത്ത്മഠം സുരേഷ് ഭട്ടതിരിയെ സംഘടനയുടെ ആഭിമുഖ്യത്തിൽ ആദരവ് നൽകി. പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകം പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു,രക്ഷാധികാരികളായ എ.ആർ.വരദരാജൻ നായർ, കെ.ബാലസുന്ദരപ്പണിക്കർ, കെ.ആർ. മോഹനൻ, പി.ജെ. നാഗേഷ് കുമാർ, ബിജു പി.ചെറിയാൻ, അബ്ദുൽ റഹ്‌മാൻകുഞ്ഞ്, തോമസ് ജോൺ, വിജി കൊഴുവല്ലൂർ എന്നിവർ സംസാരിച്ചു.