ഇഫ്താർ സംഗമവും നൈറ്റ് മാർച്ചും

Thursday 20 March 2025 9:13 PM IST

തളിപ്പറമ്പ് : തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും ലഹരി വ്യാപനത്തിനെതിരെ ലഹരി ഉപേക്ഷിക്കൂ ,കേരളത്തെ രക്ഷി ക്കൂ എന്ന മുദ്രാവാക്യവുമായി നൈറ്റ് മാർച്ചും നടത്തി. ഡി.സി.സി ഉപാദ്ധ്യക്ഷൻ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. പി.കെ.സരസ്വതി അദ്ധ്യക്ഷത വഹിച്ചു. ഹൈവേ പള്ളി ഖത്തിബ് ഹാഷിർ ബാഖവി ദയാനികേതൻ കോൺവെന്റ് ബക്കളം, സിസ്റ്റർ ഡൊമീറ്റില, രാജനാരായണൻ നമ്പൂതിരി ,പി.മുഹമ്മദ് ഇഖ്ബാൽ എന്നിവർ ഇഫ്താർ സന്ദേശം നല്കി. എം.എൻ.പൂമംഗലം ടി.ജനാർദ്ദനൻ, രജനി രമാനന്ദ് ,നൗഷാദ് ബ്ലാത്തൂർ ,ഇ.ടി.രാജീവൻ ,രാജീവൻ കപ്പച്ചേരി ,എം.വി.രവീന്ദ്രൻ ,അഡ്വ.ടി.ആർ. മോഹൻദാസ് എന്നിവർ സംസാരിച്ചു. കെ.രമേശൻ സി.വി.സോമനാഥൻ,പി.ടി.ജോൺ,എ.എൻ.ആന്തൂരാൻ,പി.വി.രാമചന്ദ്രൻ, സണ്ണി പോത്തനാംതടം ,എം.വി.പ്രേമരാജൻ, ഇ.വിജയൻ,വി.രാഹുൽ ,അമൽ കുറ്റ്യാട്ടൂർ ആലിക്കുഞ്ഞി പന്നിയൂർ,പ്രമീള രാജൻ എന്നിവർ നേതൃത്വം നല്ക്കി