സംസ്ഥാനതല വദനാരോഗ്യ ദിനാഘോഷം
Thursday 20 March 2025 9:16 PM IST
കണ്ണൂർ: കേരള ഗവ ഡന്റൽ ഹൈജീനിസ്റ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കണ്ണൂർ പ്രത്യാശ ഭവനിൽ സംഘടിപ്പിച്ച സംസ്ഥാന തല വദനാരോഗ്യ ദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ദന്ത സംരക്ഷണത്തിന്റെ പ്രാധാന്യം ശാരീരിക ആരോഗ്യ സംരക്ഷണത്തിൽ ഏറെയാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അവർ പറഞ്ഞു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എം പിയുഷ് നമ്പൂതിരിപ്പാട് ഓറൽ ഹെൽത്ത് കിറ്റ് വിതരണം ചെയ്തു.കേരള ഗവ.ഡന്റൽ ഹൈജീനിസ്റ്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അജയ് കുമാർ കരിവെള്ളൂർ, പ്രസിഡന്റ് ജി.എസ്. വിനയൻ ,വി.വി.മായ , നിമിഷ കൃപേഷ് , ലക്ഷ്മി കൃഷ്ണ , പ്രത്യാശ ഭവൻ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന എഫ്.സി.സി, റോബിൻ എന്നിവർ സംസാരിച്ചു.