ഡൗൺസിൻഡ്രോം ദിനാചരണം

Friday 21 March 2025 1:14 AM IST

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന റീജിയണൽ ഏർളി ഇന്റർവെൻഷൻ സെന്റർ ആൻഡ് ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് ലോക ഡൗൺസിൻഡ്രോം ദിനം ആചരിക്കും. മെഡിക്കൽ കോളേജ് ആശുപത്രി ആർ.എം.ഒ ഡോ.പി.എൽ. ലക്ഷ്മി ഉദ്ഘാടനം നിർവഹിക്കും. പീഡിയാട്രിക് വിഭാഗം മേധാവി ഡോ.പി.ആർ.ശ്രീലത അദ്ധ്യക്ഷത വഹിക്കും. ആർ.ഇ.ഐസ്, ഓട്ടിസം സെന്റർ നോഡൽ ഓഫീസറും മെഡിക്കൽ കോളേജ് ആശുപത്രി പീഡിയാട്രിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ.ലതിക നായർ, ഡോ.ഒ.ജോസ്, ഡോ.ജയറാം ശങ്കർ, എസ്.അനില തുടങ്ങിയവർ സംസാരിക്കും.