ട്രാൻ.ഡിപ്പോ ഇനി ഹരിതം
Friday 21 March 2025 1:19 AM IST
ആലപ്പുഴ: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മലിന്യമുക്തം കെ.എസ്.ആർ.ടി.സി എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയെ ഹരിത ഡിപ്പോയായി തിരഞ്ഞെടുത്തതിന്റെ പ്രഖ്യാപനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ എ.എസ്.കവിത അദ്ധ്യക്ഷത വഹിച്ചു. നവകേരളമിഷൻ ജില്ലാ കോർഡിനേറ്റർ കെ.എസ്.രാജേഷ്, കെ.എസ്.ആർ.ടി.സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജയകുമാരി എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് മഹേഷ്‌കുമാർ സ്വാഗതവും നോഡൽ ഓഫീസർ ആർ.രഞ്ജിത്ത് നന്ദിയും പറഞ്ഞു. സീനിയർ സൂപ്രണ്ടുമാരായ മഞ്ജുള, മാർഗരറ്റ് എന്നിവർ പങ്കെടുത്തു.