പരിശോധനയിൽ പിഴ ഈടാക്കി

Friday 21 March 2025 1:19 AM IST

ആലപ്പുഴ: സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമായി 31ന് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് സ്‌ക്വാഡ് തുറവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 17,500 രൂപ പിഴ ഈടാക്കാൻ ശുപാർശ ചെയ്തു.10കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.23 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 17സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഐ.വി.ഒ ഡാർളി ആന്റണി,ബി.ഡി.ഒജോസഫ്, ജി.ഇ.ഒ അരുൺ, പട്ടണക്കാട് ബ്ലോക്ക് വനിതക്ഷേമ അംഗം ലത,ശുചിത്വ മിഷൻ അംഗം സുജമോൾ, ഹെൽത്ത് ഇൻസ്‌പെക്ടർ മീര എന്നിവർ നേതൃത്വം നൽകി.