ഹാജർബുക്ക്: നടപടിവേണം
Friday 21 March 2025 1:19 AM IST
അരൂർ: ആലപ്പുഴ കളക്ട്രേറ്റിൽ പട്ടികജാതി ജീവനക്കാർക്ക് പ്രത്യേക ഹാജർ പുസ്തകം ഏർപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി അതിക്രമവിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്ന് ചേർത്തല താലൂക്ക് എസ്.സി ആൻഡ് എസ്.ടി കോ- ഓപ്പറേറ്റിവ് ക്ലസ്റ്റർ ആവശ്യപ്പെട്ടു. കളക്ട്രേറ്റിൽ നടന്ന അയിത്താചരണം സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിന്മേൽ നടപടി സ്വീകരിക്കാൻ കളക്ടറോട് നിർദ്ദേശിച്ചിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി. ക്ലസ്റ്റർ ചെയർമാൻ എം.വി.ആണ്ടപ്പൻ അദ്ധ്യക്ഷനായി.രക്ഷാധികാരി കെ.കെ. പുരുഷോത്തമൻ,കൺവീനർ ദിവാകരൻ കല്ലുങ്കൽ, കെ.എം.കുഞ്ഞുമോൻ, എം.പി.അനിൽ എന്നിവർ സംസാരിച്ചു.