ഗോഡൗണിലേക്ക് മാർച്ച് നടത്തി
Friday 21 March 2025 12:22 AM IST
ആലപ്പുഴ: കയറ്റിറക്ക് തൊഴിലാളികൾ ആലപ്പുഴ എഫ്.സി.ഐ ഗോഡൗൺ മാർച്ചും ധർണ്ണയും നടത്തി.വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ നോക്കുകൂലിയുടെ പേര് പറഞ്ഞ് കേരളത്തെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ചുമായിരുന്നു ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തിയത്. സി.ഐ.ടി.യു ദേശീയ കൗൺസിലംഗം ആർ.നാസർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കോശി അലക്‌സ് അദ്ധ്യക്ഷനായി.യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി.ബി.അശോകൻ,ജില്ലാ ട്രഷറർ എസ്.രമേശൻ,വി.ടി.രാജേഷ്, എം.വി.ഹൽത്താഫ്,കെ.വി.ദേവദാസ്,ഉല്ലാസ്,സജിമോൻ,ടി.പി നരേന്ദ്രൻ, മുരളി എന്നിവർ സംസാരിച്ചു.