എസ്.ഐ.യെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു

Friday 21 March 2025 11:34 PM IST

പീരുമേട്: പീരുമേട് എസ് ഐ കെ .സി സജിയെ ആക്രമിച്ച ഏലപ്പാറകടുവാക്കുളം കോവിലകത്ത് വീട്ടിൽ ധനേഷിനെ (52 )അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി എട്ടോടെ ഏലപ്പാറ 15 ഏക്കറിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു എന്ന വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത്എത്തിയ പീരുമേട് എസ്‌ഐക്ക് നേരെയായിരുന്നു മദ്യലഹരിയിലായ ധനേഷ് ആക്രമണം നടത്തിയത്. എസ്.ഐ. കെ.സി. സജിയെ പീരുമേട്താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐ.ക്ക് ഒപ്പംസി പി ഓ ഷിനാസും, സുധീഷും ഉണ്ടായിരുന്നു,