ധനുഷിന്റെ നായിക മമിത ബൈജു

Friday 21 March 2025 6:47 AM IST

സൂര്യ - വെങ്കി അട്ലൂരി ചിത്രത്തിലും

ധനുഷിന്റെ നായികയാകാൻ മമിത ബൈജു ഒരുങ്ങുന്നു. വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ധനുഷ്ചി ത്രത്തിൽ മമിതയാണ് നായിക. വേൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഐസിരി കെ. ഗണേഷ് ആണ് നിർമ്മാണം.

അശോക് സെൽവൻ, ശരത് കുമാർ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ പോർ തൊഴിൽ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിഘ്‌നേഷ് രാജ. സൂര്യയെ നായകനാക്കി വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ മമിത എത്തുന്നുണ്ട്. വിഷ്ണു വിശാലിനെ നായകനാക്കി രാംകുമാർ സംവിധാനം ചെയ്യുന്ന ഇരുണ്ടുവാനം എന്ന ചിത്രത്തിലും നായിക മമിത ആണ്. ഇരുണ്ടുവാനം റിലീസിന് ഒരുങ്ങുന്നു. ലൗ ടുഡേ,​ ഡ്രാഗൺ എന്നീ ചിത്രങ്ങളിൽ നായകനായി തിളങ്ങിയ പ്രദീപ് രംഗനാഥന്റെ നായികയായും മമിത ബൈജു എത്തുന്നുണ്ട്. മൈത്രി മൂവിമേക്കേഴ്സാണ് നിർമ്മാണം. ജി.വി. പ്രകാശിന്റെ നായികയായി റെബൽ എന്ന ചിത്രത്തിലൂടെയാണ് നായികയായി തമിഴ് അരങ്ങേറ്റം. വിജയ് നായകനായ ജയനായകനിൽ പ്രധാന വേഷത്തിൽ മമിത എത്തുന്നുണ്ട്. തമിഴിൽ ചുവ‌ടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് മമിത.