തിരുത്ത് ഇന്ന് പ്രദർശനത്തിന്

Friday 21 March 2025 6:49 AM IST

ഗ്രാമീണ നന്മയുടെ കുടുംബ കഥ പറയുന്ന തിരുത്ത് എന്ന ചിത്രം ഇന്ന് തിയേറ്ററിൽ. ജോഷി വെള്ളിത്തല ആണ് രചനയും സംവിധാന വും . കണ്ണൂർ ജില്ലയിലെ ഇരിട്ടി - പടിയൂർ ഗ്രാമത്തിലെ നാട്ടുകാർക്കൊപ്പം ജോഷി വെള്ളിത്തല,അലൻസാജ്‌,നിമിഷറോയ്‌സ് വെള്ളപ്പള്ളിയിൽ,ഹൃദ്യ സന്തോഷ്‌, നിരാമയ്,പ്രശാന്ത് പടിയൂർ,യദുകൃഷ്ണ,സഗൽ എം ജോളി, ശ്രീരേഖ അനിൽ,രാജൻ ചിറമ്മൽ,മുകുന്ദൻ പി .വി എന്നിവരും അഭിനയിക്കുന്നു.ഛായാഗ്രഹണം മനു ബെന്നി, ഗാനരചന സജീവൻ പടിയൂർ, അനിൽ പുനർജനി. സംഗീതം രാജൻ മാസ്റ്റർ പടിയൂർ,രാധാകൃഷ്ണൻ അകളൂർ. തിരുത്ത് ആണ് നിർമ്മാണം. വിതരണം 72 ഫിലിം കമ്പനി,

പി .ആർ. ഒ എം. കെ ഷെജിൻ.