ആശമാർക്കുള്ള ആനുകൂല്യം: കേന്ദ്ര വർദ്ധനയ്‌ക്കനുസരിച്ച് തീരുമാനമെന്ന് മുഖ്യമന്ത്രി

Friday 21 March 2025 1:25 AM IST

തിരുവനന്തപുരം: ആശാവർക്കർമാരുടെ ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ വർദ്ധിപ്പിക്കുന്നതിനനുസരിച്ചു സംസ്ഥാന സർക്കാരും ഉചിതമായ തീരുമാനമെടുക്കുമെന്ന് എൽ.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ.

സമരത്തോടു സർക്കാരിനു വിദ്വേഷമില്ല. എന്നാൽ ആശാവർക്കർമാരുടെ സമരം രാഷ്ട്രീയ എതിരാളികൾ സർക്കാരിനെതിരെ ഉപയോഗിക്കുകയാണ്. ഇതിൽ വർഗീയ സംഘടനകളും ഇടപെടുന്നുണ്ട്. ഇങ്ങനെയൊരു സമര നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.

ഇതിനുപിന്നാലെയാണ് അങ്കണവാടി ജീവനക്കാരും രംഗത്തു വന്നിട്ടുള്ളത്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയും ഇക്കാര്യത്തിൽ പരിഗണിക്കേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമരം അവസാനിപ്പിക്കാൻ സർക്കാർ അവരുമായി ചർച്ച നടത്തണമെന്ന് ഇന്നലെ വൈകിട്ട് ചേർന്ന യോഗത്തിൽ ആർ.ജെ.ഡി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് സമരം തീർക്കണമെന്നും ആർ.ജെ.ഡി നേതാക്കൾ പറഞ്ഞു. സമരം എത്രയുംവേഗം ഒത്തുതീർപ്പാക്കണമന്ന വികാരമാണ് മിക്ക ഘടകകക്ഷികളും യോഗത്തിൽ പങ്കുവച്ചത്. ഏപ്രിൽ 21 മുതൽ മേയ് 21 വരെ നടക്കുന്ന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

സതീശ​ന്റെ​ ​നേ​തൃ​ത്വ​ത്തിൽ പ്രതിപക്ഷ ​പ്ര​ക​ട​നം

സ​ർ​ക്കാ​രി​ന് ​പി​ടി​വാ​ശി​ ​എ​ന്തി​ന്,​ആ​ശാ​ ​വ​ർ​ക്ക​ർ​മാ​ർ​ ​അ​നാ​ഥ​രാ​വി​ല്ല​ ​തു​ട​ങ്ങി​യ​ ​വാ​ച​ക​ങ്ങ​ളെ​ഴു​തി​യ​ ​പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി​ ​പ്ര​തി​പ​ക്ഷ​ ​എം.​എ​ൽ.​എ​മാ​ർ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നി​രാ​ഹാ​ര​പ്പ​ന്ത​ലി​ലേ​ക്ക് ​പ്ര​ക​ട​നം​ ​ന​ട​ത്തി.​ ​പാ​ള​യം​ ​ര​ക്ത​സാ​ക്ഷി​ ​മ​ണ്ഡ​പ​ത്തി​ൽ​ ​നി​ന്നാ​ണ് ​പ്ര​ക​ട​നം​ ​ആ​രം​ഭി​ച്ച​ത്.
ആ​ശ​മാ​ർ​ക്ക് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ​ത​ങ്ങ​ൾ​ ​സ​ഭാ​ന​ട​പ​ടി​ക​ൾ​ ​ബ​ഹി​ഷ്ക​രി​ച്ച​തെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​താ​ൻ​ ​നേ​രി​ട്ട് ​ക​ണ്ടി​ട്ടും​ ​അ​നു​ഭാ​വ​പൂ​ർ​വ​മാ​യ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കാ​ൻ​ ​ത​യ്യാ​റാ​യി​ട്ടി​ല്ല.​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​നേ​ടി​യെ​ടു​ക്കാ​ൻ​ ​പ്ര​തി​പ​ക്ഷ​ ​എം.​പി​മാ​രും​ ​എം.​എ​ൽ.​എ​മാ​രും​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​നി​ൽ​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ആ​ശാസ​മ​രം​ ​തീ​ർ​ക്കാ​ത്ത​തി​ൽ​ ​സി.​പി.​ഐ​ക്ക് ​നീ​ര​സം

ആ​ശാ​വ​ർ​ക്ക​ർ​മാരുടെ​ ​സ​മ​രം​ ​ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ത്ത​തി​ൽ​ ​സി.​പി.​ഐ​ ​എ​ക്സി​ക്യൂ​ട്ടീ​വ്‌​ യോ​ഗ​ത്തി​ൽ​ ​ക​ടു​ത്ത​ ​വി​മ​ർ​ശ​ന​മു​ണ്ടാ​യി.​ ​സ​മ​രം​ ​ഇ​ട​തു​മു​ന്ന​ണി​യേ​യും​ ​സ​ർ​ക്കാ​രി​നേ​യും​ ​ദോ​ഷ​ക​ര​മാ​യി​ ​ബാ​ധി​ക്കു​മെ​ന്നും​ ​എ​ത്ര​യും​വേ​ഗം​ ​ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ​ ​പാ​ർ​ട്ടി​ ​ശ​ക്ത​മാ​യി​ ​ഇ​ട​പെ​ട​ണ​മെ​ന്നും​ ​യോ​ഗ​ത്തി​ൽ​ ​നേ​താ​ക്ക​ൾ​ ​പ​റ​ഞ്ഞു.​ ​ഇ​ട​തു​പ​ക്ഷം​ ​സം​സ്ഥാ​നം​ ​ഭ​രി​ക്കു​മ്പോ​ൾ​ ​സ്ത്രീ​ക​ൾ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ ​മു​ന്നി​ൽ​ ​സ​മ​രം​ ​ചെ​യ്യു​ന്ന​തു​ ​നാ​ണ​ക്കേ​ടാ​ണെ​ന്നും​ ​നേ​താ​ക്ക​ൾ​ ​പ​റ​ഞ്ഞു.

 മു​ഖ്യ​മ​ന്ത്രി​ ​ധാ​ർ​ഷ്ഠ്യം​ ​അ​വ​സാ​നി​പ്പി​ക്ക​ണം: ചെ​ന്നി​ത്തല

ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ​ ​വി​ഷ​യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​ധാ​ർ​ഷ്ഠ്യം​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​ഒ​രു​രൂ​പ​ ​പോ​ലും​ ​കൂ​ട്ടി​ല്ലെ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വാ​ശി​യാ​ണ് ​സ​മ​രം​ ​നീ​ളാ​ൻ​ ​കാ​ര​ണം.​ ​നീ​തി​ ​ല​ഭി​ക്കും​വ​രെ​ ​ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്കൊ​പ്പം​ ​നി​ൽ​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.