പാർക്കിംഗിന് എതിരെ വി.എച്ച്.പി

Friday 21 March 2025 12:00 AM IST

തൃശൂർ : വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് അനധികൃത പാർക്കിംഗ് നടത്തി ലക്ഷങ്ങളുടെ വരുമാനം കൈയ്യടക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ രംഗത്ത്. ക്ഷേത്ര നട അടച്ചാൽ വൈകിട്ട് വരെ പാർക്കിംഗ് അനുവദിക്കരുതെന്ന ഹൈക്കോടതി വിധിയെ മറി കടന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് പാർക്കിംഗ് നടത്തി പണം വാങ്ങുന്നതെന്ന് ഇവർ ആരോപിച്ചു. പാർക്കിംഗ് ഫീസ് വാങ്ങുന്ന ജീവനക്കാരനെതിരെ കയ്യേറ്റ ശ്രമം ഉണ്ടായതായി പരാതിയുണ്ട്. ജില്ലാ പ്രസിഡന്റ് മോഹൻ മേനോൻ,ഹരി, എം,ആർ. ഉണ്ണികൃഷ്ണൻ, പ്രകാശ് കക്കാട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ക്ഷേത്രമൈതാനത്ത് പരസ്യമായ മദ്യപാനവും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുകയാണെന്നും ഇവർ ആരോപിച്ചു. കഴിഞ്ഞ ദിവസം ആനന്ദവനം ഭാരതി സ്വാമിക്ക് സ്വീകരണത്തിന് അനുമതി നിഷേധിച്ച നടപടിയിലും വി.എച്ച്.പി പ്രതിഷേധിച്ചു. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തിയിരുന്നു.