പെരിങ്ങാട് പുഴ നോട്ടിഫിക്കേഷൻ പിൻവലിക്കുമെന്ന് മന്ത്രി

Friday 21 March 2025 12:00 AM IST
പടം: പെരിങ്ങാട് പുഴയുടെ ആകാശ ദൃശ്യം. (ഒരു ഫയൽ ഫോട്ടോ )

പാവറട്ടി : ഏകദേശം മൂന്ന് ഏക്കർ സ്ഥലത്തെ കണ്ടൽച്ചെടികൾ സംരക്ഷിക്കാനെന്ന പേരിൽ 234.18 ഏക്കർ വിസ്തീർണ്ണമുള്ള പെരിങ്ങാട് പുഴ റിസർവ് ഫോറസ്റ്റ് ആക്കിയ നോട്ടിഫിക്കേഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ സബ്മിഷൻ. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അവതരിപ്പിച്ച സബ്മിഷന് ഈ നോട്ടിഫിക്കേഷൻ പിൻവലിക്കാനുള്ള നടപടിയാരംഭിച്ചിട്ടുണ്ടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ മറുപടി നൽകി. ഇതേ ആവശ്യം ഉന്നയിച്ച് മുരളി പെരുനെല്ലി എം.എൽ.എ നിയമസഭയിൽ നോട്ടീസ് നൽകിയിരുന്നു. തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി നാട്ടുകാർ സംഘടിച്ചു സമരത്തിലായിരുന്നു. സമിതി സംഘടിപ്പിച്ച സെക്രട്ടേറിയേറ്റ് സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച പ്രതിപക്ഷ നേതാവ് വിഷയം നിയമസഭയിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.