സെന്റ് അലോഷ്യസ് കോളജിന് അവാർഡ്
Friday 21 March 2025 12:01 AM IST
തൃശൂർ: ദേശീയതലത്തിൽ ഏറ്റവും മികച്ച പരിസ്ഥിതി സംരക്ഷണ അവബോധത്തിനായി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ഏർപ്പെടുത്തിയ പി.എ. തോമസ്, റോസാ തോമസ് പീണിക്കപ്പറമ്പിൽ ഗ്രീൻ നേച്ചർ നാഷണൽ അവാർഡിന് എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് അർഹമായി. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.എൽ. സുഷമ, ദേവമാതാ വികാർ പ്രൊവിൻഷ്യൽ ഫാ. ഡേവി കാവുങ്ങൽ എന്നിവരിൽ നിന്നും സെന്റ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ചാക്കോ ജോസ് പി, ഫാ. അരുൺ ജോസ്, ജെയിൻ ജെ. തെറാട്ടിൽ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. സുസ്ഥിര വികസനത്തിനും കോൾ പഠന ഗവേഷണത്തിനും പരിസ്ഥിതി അവബോധത്തിനും സംരക്ഷണത്തിനും ഹരിത ഓഡിറ്റിനുമായാണ് ഈ അവാർഡ് ലഭിച്ചത്.