എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

Friday 21 March 2025 1:35 AM IST

മലയിൻകീഴ്: രണ്ടുഗ്രാം എം.ഡി.എം.എയുമായി മൂന്നുപേരെ മാറനല്ലൂർ പൊലീസ് പിടികൂടി.പെരുമ്പഴുതൂർ ചെമ്മണ്ണുവിള കിഴക്കുംകര പുത്തൻ വീട്ടിൽ അജിൻലാൽ(23),മാറനല്ലൂർ ആയുർവേദ ആശുപത്രിക്ക് സമീപം മലവിള വീട്ടിൽ ലാൽക്യഷ്ണ(27),പെരുമ്പഴുതൂർ വടകോട് മഠവിളാകത്ത് വീട്ടിൽ ശ്രീകാന്ത്(19) എന്നിവരാണ് പിടിയിലായത്.ഇവർ മൂന്നുപേരും ഒരു സ്കൂട്ടറിൽ കറങ്ങിയാണ് എം.ഡി.എം.എ വിൽക്കുന്നതെന്ന് പൊലീസ് പറഞ്ഞു.രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.ഇവരുടെ സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.മൂന്നുപേരേയും കോടതിയിൽ ഹാജരാക്കി.