കഞ്ചാവ് വില്ലന, രണ്ടു പേർ അറസ്റ്റിൽ

Friday 21 March 2025 1:38 AM IST

നെടുമങ്ങാട്: കഞ്ചാവ് കൈവശം സൂക്ഷിച്ച് വില്ലന നടത്തിയ കേസിൽ രണ്ടുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. വാണ്ടപനങ്ങോട്ടേല മേക്കുംകര വീട്ടിൽ ആർ.ബിപിൻ (21), അയിരൂപ്പാറ നാലുമുക്ക് കുന്നുവിള വീട്ടിൽ കരുപ്പൂര് ഇരുമരം കാരാന്തല സുധിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന എസ്.ഹാഷിം (36,ആഷിക് ) എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് മേഖലയിലാണ് ഇവർ കഞ്ചാവ് വില്പന നടത്തിയിരുന്നത്. എസ്.എച്ച്.ഒ രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ സി.പി.ഓമാരായ അസിം, ശ്രീത, അജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.