സ്വകാര്യ സർവകലാശാല: ചർച്ച നടത്തണമെന്ന്
Friday 21 March 2025 12:26 AM IST
തൃശൂർ: സ്വകാര്യ സർവകലാശാലകൾ ആരംഭിക്കും മുമ്പ് ചർച്ചകളും പഠനങ്ങളും വേണമെന്ന് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. തൃശൂർ അതിരൂപത അഡ്വക്കേറ്റ് ഫോറം സംഘടിപ്പിച്ച നിർദ്ദിഷ്ട സ്വകാര്യ സർവകലാശാലകളെ സംബന്ധിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർവകലാശാല ഡീൻ പ്രൊഫ.ഡോ.അമൃത് ജി.കുമാർ വിഷയാവതരണം നടത്തി.
വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കെ.എസ്.അനിൽ മുഖ്യാതിഥിയായി. അതിരൂപത അഡ്വക്കേറ്റ് ഫോറം പ്രസിഡന്റ് അഡ്വ.അജി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഫാ.പോൾ പുളിക്കൻ, ഡോ.മേരി റെജീന, റവ.ഫാ.മാർട്ടിൻ കൊളമ്പറത്ത്, ജോഷി വടക്കൻ, അഡ്വ.ബിജു കുണ്ടകുളം, അഡ്വ.ബൈജു ജോസഫ്, അഡ്വ.സോജൻ ജോബ്, അഡ്വ.ടോജു നെല്ലിശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.