അവധിക്കാല കോച്ചിംഗ് ക്യാമ്പ് : രജിസ്‌ട്രേഷന് തുടക്കം

Friday 21 March 2025 12:27 AM IST

തൃശൂർ : ജില്ലാ സ്‌പോർട്‌സ് കൗൺസിന്റെ ആഭിമുഖ്യത്തിൽ വിവിധ കായിക ഇനങ്ങളിൽ നടത്തുന്ന അവധികാല കോച്ചിംഗ് ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 'സ്‌പോർട്‌സാണ് ലഹരി' ആശയം മുൻനിർത്തിയാണ് ക്യാമ്പ് നടത്തുന്നത്. നീന്തൽ, ബാഡ്മിന്റൺ ഷട്ടിൽ, ഫുട്ബാൾ, ബാസ്‌ക്കറ്റ്ബാൾ, ടേബിൾ ടെന്നീസ്, ജൂഡോ, വെയ്റ്റ് ലിഫ്റ്റിംഗ്, ബോക്‌സിംഗ്, വോളിബാൾ, റോളർ സ്‌കേറ്റിംഗ്, റൈഫിൾ ഷൂട്ടിംഗ്, ആർച്ചറി തുടങ്ങിയവ കൗൺസിൽ നേരിട്ടാണ് നടത്തുന്നത്. വിവിധ വേദികളിലായി കൗൺസിലിന്റെ കീഴിലുള്ള ജില്ലാ അസോസിയേഷനുകളുടെ സഹകരണത്തോടെയും ക്യാമ്പുകൾ നടത്തുന്നുണ്ട്. ക്യാമ്പുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലെ ഓഫീസിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 0487 2332099, 8547352799.