ത്രികോണ പ്രണയ കഥയുമായി ലൗ ആന്റ് വാർ
രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ലൗ ആന്റ് വാർ എന്ന ചിത്രം പറയുന്നത് ത്രികോണ പ്രണയകഥ . രൺബീ കപൂർ വിക്കി കൗശൽ എന്നിവർക്ക് തുല്യ പ്രാധാന്യം നൽകുന്നതാണ് ചിത്രം. ഛാവ എന്ന വമ്പൻഹിറ്രിനുശേഷം വിക്കി കൗശൽ അഭിനയിക്കുന്ന ചിത്രമാണ്. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൗ ആന്റ് വാറിന്റെ ചില ഭാഗങ്ങൾ ചിത്രീകരിച്ചെന്നാണ് വിവരം. സ്റ്റുഡിയോ പങ്കാളിയില്ലാതെ സഞ്ജയ് ലീല ബൻസാലി തന്നെ നിർമ്മിക്കുന്ന ചിത്രം എന്നതാണ് മറ്രൊരു പ്രത്യേകത. ലൗ ആന്റ് വാറിനുവേണ്ടി നെറ്റ്ഫ്ലിക്സുമായി വലിയ പോസ്റ്റ് - തീയേറ്റർ കരാറും സരോഗമായുമായി റെക്കോർഡ് മ്യൂസിക് കരാറും ഒപ്പുവച്ചെന്നാണ് വിവരം.
താരങ്ങളുടെ പ്രതിഫലത്തിന് പകരം ലാഭം പങ്കിടൽ കരാറിൽ സഞ്ജ് ലീല ബൻസാലി ഏർപ്പെടും എന്നാണ് റിപ്പോർട്ട്. ബോളിവുഡ് ഉറ്റ നോക്കുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് ലൗ ആന്റ് വാർ.