ക്രിമിനൽ കേസുകളിലെ പ്രതിക്ക് ഒരുവർഷത്തെ കരുതൽ തടങ്കൽ

Saturday 22 March 2025 1:41 AM IST
സുജുകുമാർ

തിരുവല്ല : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ല കുറ്റപ്പുഴ പുന്നക്കുന്നം മുളിയന്നൂർക്കര ആറ്റുമാലിൽ വീട്ടിൽ സുജുകുമാറിനെ (സുജു -29) തിരുവല്ല പൊലീസ് ഒരു വർഷത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചു. തിരുവല്ല, കീഴ്വായ്പൂര്, തൃക്കൊടിത്താനം, കോട്ടയം ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയാണ്. കാപ്പ പ്രകാരമുള്ള ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ചാണ് നടപടി. തിരുവല്ല പൊലീസിൽ രജിസ്റ്റർ ചെയ്ത മറ്റ് എട്ടു കേസുകളും ഇയാൾക്കെതിരെയുണ്ട്. 2021ൽ ആറുമാസത്തേക്ക് ഇയാളെ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നു.