സൗദിയിൽ ബസ് അപകടം: 6 തീർത്ഥാടകർക്ക് ദാരുണാന്ത്യം

Saturday 22 March 2025 6:53 AM IST

റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ആറ് പേർക്ക് ദാരുണാന്ത്യം. 14 പേർക്ക് പരിക്കേറ്റു. എല്ലാവരും ഇൻഡോനേഷ്യൻ പൗരന്മാരാണ്. വ്യാഴാഴ്ച ജിദ്ദയിൽ നിന്ന് 150 കിലോമീറ്റർ അകലെ വടക്ക്, വാദി അൽ അഖീഖിൽ മക്ക-മദീന ഹൈവേയിൽ ആയിരുന്നു സംഭവം. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ബസ്, തെന്നി മറിഞ്ഞ് തീപിടിക്കുകയായിരുന്നു.