കരിയർ ഓറിയന്റേഷൻ പ്രോഗ്രാം

Sunday 23 March 2025 12:14 AM IST

മാവേലിക്കര : ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് വേണ്ടി ബിഷപ്പ് മൂർ കോളജിലെ അലുമ്നി അസോസിയേഷന്റെയും കരിയർ ആൻഡ് പ്ലേസ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ കരിയർ ഓറിയെന്റേഷൻ പ്രോഗ്രാം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.രഞ്ജിത്ത് മാത്യു എബ്രഹാം ഉദ്ഘാടനം ചെയ്തു. അലുമ്നി അസോസിയേഷൻ പ്രസിഡന്റ് കെ.ജി മുകുന്ദൻ അധ്യക്ഷനായി. സെക്രട്ടറി ജോസഫ് സാമുവൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ.ഷെർളി പി ആനന്ദ്, ഡോ.ആൻ.ആഞ്ജലീൻ എബ്രഹാം, ഡോ.ലിനറ്റ്, രാഹുൽ ജേക്കബ് കുരുവിള തുടങ്ങിയവർ സംസാരിച്ചു.