ജഡ്‌ജിയുടെ വീട്ടിൽ നോട്ടുകെട്ട് : ​ ജസ്റ്റിസ് ​യ​ശ്വ​ന്ത് വർ‌മ്മയെ ജോലിയിൽ നിന്ന് മാറ്റിനിറുത്തും,​ അന്വേഷണത്തിന് മൂന്നംഗ സമിതി

Saturday 22 March 2025 11:21 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്‌​ജി​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​വ​സ​തി​യി​ൽ​ ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​യു​ടെ​ ​നോ​ട്ടു​കെ​ട്ടു​ക​ൾ​ ​ക​ണ്ടെ​ത്തി​യ​ ​സം​ഭ​വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​പ്ര​ഖ്യാ​പി​ച്ച് ​സു​പ്രീം​കോ​ട​തി.​ ​ഇ​തി​ന് ​മൂ​ന്നം​ഗ​ ​സ​മി​തി​യെ​ ​നി​യോ​ഗി​ച്ചു.​ ​ക​ർ​ണാ​ട​ക​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്‌​ജി​യും​ ​മ​ല​യാ​ളി​യു​മാ​യ​ ​ജ​സ്റ്റിേ​സ് ​അ​നു​ ​ശി​വ​രാ​മ​ൻ,​ ​പ​ഞ്ചാ​ബ്,​ ​ഹ​രി​യാ​ന​ ​ഹൈ​ക്കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​ഷീ​ൽ​ ​നാ​ഗു,​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശ് ​ഹൈ​ക്കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​ജി.​എ​സ്.​ ​സ​ന്ധാ​വാ​ലി​യ​ ​എ​ന്നി​വ​രാ​ണ് ​സ​മി​തി​യി​ലു​ള്ള​ത്.


ആ​രോ​പ​ണ​ ​വി​ധേ​യ​നാ​യ​ ​ജ​സ്റ്റി​സ് ​യ​ശ്വ​ന്ത് ​വ​ർ​മ്മ​യെ​ ​ജോ​ലി​യി​ൽ​ ​നി​ന്ന് ​മാ​റ്റി​ ​നി​റു​ത്താ​ൻ​ ​സു​പ്രീം​കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​സ​ഞ്ജീ​വ് ​ഖ​ന്ന​ ​ഉ​ത്ത​ര​വി​ട്ടു.​ ​ജ​സ്റ്റി​സ് ​വ​ർ​മ്മ​ ​മു​ൻ​പ് ​ഒ​രു​ ​ത​ട്ടി​പ്പു​ ​കേ​സി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​നേ​രി​ട്ട​തി​ന്റെ​ ​വി​വ​ര​ങ്ങ​ളും​ ​പു​റ​ത്തു​ ​വ​ന്നു. ജ​സ്റ്റി​സ് ​വ​ർ​മ്മ​യ്ക്ക് ​ഒ​രു​ ​ജു​ഡി​ഷ്യ​ൽ​ ​ജോ​ലി​യും​ ​ത​ത്കാ​ലം​ ​ന​ൽ​ക​രു​തെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​ ​ചീ​ഫ് ​ജ​സ്‌​റ്റി​സി​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​നോ​ട്ടു​കെ​ട്ട് ​ക​ണ്ടെ​ത്തി​യ​ ​സം​ഭ​വ​ത്തി​ൽ​ ​ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ട്,​ ​ജ​സ്റ്റി​സ് ​യ​ശ്വ​ന്ത് ​വ​ർ​മ്മ​യു​ടെ​ ​പ്ര​തി​ക​ര​ണം,​ ​മ​റ്റ് ​രേ​ഖ​ക​ൾ​ ​എ​ന്നി​വ​ ​സു​പ്രീം​ ​കോ​ട​തി​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യും.