മീനാക്ഷിക്ക് 25-ാം പിറന്നാൾ, ആശംസ നേർന്ന് കാവ്യമാധവൻ
ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിക്ക് സിനിമയോട് പ്രിയമില്ല. പ്രിയപ്പെട്ടവർ സ്നേഹത്തോടെ മീനൂട്ടി എന്നുവിളിക്കുന്ന മീനാക്ഷി ഹൗസ് സർജൻസി ചെയ്യുകയാണ്. മീനാക്ഷിയുടെ 25-ാം ജന്മദിനമായിരുന്നു ഇന്നലെ. ജന്മദിനത്തിൽ കാവ്യ മാധവൻ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ കവരുന്നു.
പ്രിയപ്പെട്ട മീനൂട്ടിക്ക് സന്തോഷകരമായ ജന്മദിനാശംസകൾ എന്ന് കാവ്യ കുറിക്കുകയും ചെയ്തു. 25-ാം ജന്മദിനാഘോഷ ചിത്രങ്ങളും കാവ്യ പങ്കുവച്ചു. അഭിനയ രംഗത്തേക്ക് ഇല്ലെങ്കിൽ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് മീനാക്ഷി. നൃത്ത വീഡിയോകളും കോമഡി റീൽസും ഫോട്ടോഷൂട്ട് ചിത്രങ്ങളും എല്ലാം പങ്കുവയ്ക്കാറുണ്ട്. നൃത്തത്തിൽ മഞ്ജുവിനെപോലെ തന്നെ ഏറെ താത്പര്യമുണ്ട് മീനാക്ഷിക്കും. സമൂഹമാധ്യമങ്ങളിൽ ഇടയ്ക്ക് തന്റെ ഡാൻസ് വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. സിനിമാരംഗത്ത് നമിത പ്രമോദ് ആണ് മീനാക്ഷിയുടെ അടുത്ത കൂട്ടുകാരി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും മീനാക്ഷിയും നമിതയും പങ്കുവയ്ക്കാറുണ്ട്.