എൻ. ബി രഘുനാഥിന്റെ ഫോർ യു
സമീപകാലത്ത് തികച്ചും യാദൃശ്ചികമായി അല്ലെങ്കിൽ ആകസ്മികമായി ആരോഗ്യ ദൃഢഗാത്രരായ നിരവധി പേർ പെട്ടെന്ന് കുഴഞ്ഞു വീഴുകയും തുടർന്ന് ഹൃദയാഘാതം ഉണ്ടായി മരണപ്പെടുകയും ചെയ്യുന്ന കാഴ്ച വർദ്ധിച്ചു വരുന്നതായി കണ്ടുവരുന്ന സാഹചര്യത്തിൽ ഫോർയു എന്ന ചിത്രം എത്തുന്നു. 'സിപിആർ' പോലെ പ്രാഥമിക ശുശ്രൂഷകൾ നൽകുകയാണെങ്കിൽ ഒരുപക്ഷേ ഇവരിൽ പലരെയും രക്ഷിക്കാൻ സാധിച്ചേനെ. ഈ സാഹചര്യത്തിൽ 'സിപിആർ' എന്താണെന്നും എങ്ങനെയാണ് നൽകേണ്ടത് എന്നതു ജനങ്ങൾ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട ഒരു വിഷയത്തിലേക്ക് വെളിച്ചം വീശുകയാണ് 'ഫോർ യു ' എന്ന ചിത്രം . സിനിമ സീരിയൽ രംഗത്ത് ശ്രദ്ധേയനായ റോബർട്ട് മേലേടത്ത് മുഖ്യ വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ശ്രീഹരി പുരുഷോത്തമൻ, ജോബി പറവൂർ തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ആവിഷ്കാര ഡിജിറ്റലിന്റെ ബാനറിൽ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ രഘുനാഥ് എൻ. ബി ചിത്രത്തിന്റെ സാങ്കേതിക വശങ്ങളും സംവിധാനവുംനിർവഹിക്കുന്നു . ഏപ്രിൽ പകുതിയോടെ റിലീസ് ചെയ്യും.