റെട്രോ കനിമാ ഗാനം, ഹൈ എനർജി നമ്പറുമായി സൂര്യ
സൂര്യ നായകനായി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'റെട്രോ'യിലെ ഹൈ എനർജി ഡാൻസ് നമ്പറായ"കനിമാ"ഗാനം റിലീസ് ചെയ്തു . പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന ഗാനം മിനിറ്റുകൾക്കകം ട്രൻഡിംഗ് ലിസ്റ്റിൽ ഇടം നേടി. വിവേകിന്റെ വരികൾക്ക് സന്തോഷ് നാരായണൻ സംഗീതം നൽകി ആലപിച്ച ഈ ഹൈ-എനർജി ഡാൻസ് ട്രാക്ക് ഒരു വിവാഹ പശ്ചാത്തലത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. നായിക പൂജ ഹെഗ്ഡെയും ഗാനരംഗത്ത് നിറഞ്ഞുനിൽക്കുന്നു.
ജോജു ജോർജ്, ജയറാം , നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. മേയ് ഒന്നിന് റെട്രോ റിലീസ് ചെയ്യും.
ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം പി .ആർ. ഒ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.