അഗതി രഹിത കേരളം പദ്ധതി: കുടുംബശ്രീ മിഷനെതിരെ മണമ്പൂർ പഞ്ചായത്ത്
Monday 24 March 2025 2:19 AM IST
കല്ലമ്പലം: മണമ്പൂർ ഗ്രാമപഞ്ചായത്തിൽ അഗതി രഹിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിലെ കേസിൽ കുടുംബശ്രീ മിഷൻ തെറ്റായ വിവരങ്ങൾ നൽകിയതായി പഞ്ചായത്ത്. ഇതിനെതിരെ ഗ്രാമപഞ്ചായത്ത് കുടുംബശ്രീക്ക് നോട്ടീസ് നൽകി. ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യക്കിറ്റ് നൽകുന്നതിന് തടസം നേരിടുന്നത് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് പരാമർശിച്ച് മനുഷ്യാവകാശ കമ്മിഷൻ ഓഫീസിൽ നിന്ന് വാർത്ത നൽകിയിരുന്നു.ഇത് കുടുംബശ്രീ മിഷൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് പറഞ്ഞു.