'മോദിക്കും അമിത് ഷായ്ക്കും വേണ്ടി കേരളം മൊത്തം നമ്മൾ ഇങ്ങ് എടുക്കാൻ പോകുകയാണ്'

Monday 24 March 2025 3:15 PM IST

തിരുവനന്തപുരം: പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷ പദവി രാജീവ് ചന്ദ്രശേഖറിന് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് താൻ കരുതുന്നില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. രാജീവ് ചന്ദ്രശേഖഖറിനെ അഭിനന്ദിച്ച് പാർട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിക്കും അമിത് ഷായ്ക്കും വേണ്ടി കേരളം മൊത്തം നമ്മൾ ഇങ്ങ് എടുക്കാൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അദ്ധ്യക്ഷ പദവി രാജീവിന് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് പലരും പറയുന്നു. എന്നാൽ താൻ അങ്ങനെ കരുതുന്നില്ല. രാജീവ് ചന്ദ്രശേഖറിന്റെ മികവ് തനിക്ക് നന്നായി അറിയാം. വളരെ നിഷ്‌പ്രയാസം അദ്ദേഹത്തിന് സാധിച്ച് എടുക്കാവുന്ന ഉദ്യമം മാത്രമാണിത്. പല ഘട്ടങ്ങളിലും നമ്മൾ അത് കണ്ടതാണ്.

അടുത്ത് ഒരു സംസ്ഥാന സമ്മേളനത്തിൽ ബിജെപിയെ കുറിച്ച് ഒരു വിലയിരുത്തൽ നടന്നതായി കെ സുരേന്ദ്രൻ സൂചിപ്പിച്ചു. സൈദ്ധാന്തിക വൃതിയാനം സംഭവിക്കാൻ പോകുന്നു എന്ന ഭയപ്പാടോടെ അവർ വിലയിരുത്തൽ നടത്തി. രാജീവ് ചന്ദ്രശേഖറിന് സുരേന്ദ്രൻ ബാറ്റൺ കൈമാറിയ നിമിഷം സൈദ്ധാന്തിക വിപ്ലവത്തിലേക്ക് വളർന്നു. ഇത് അവർ മനസിലാക്കി പ്രതിപ്രവർത്തനം നടത്തിയാൽ മാത്രമേ നമുക്ക് വെല്ലുവിളിയുള്ളൂ'- സുരേഷ് ഗോപി പറഞ്ഞു.